ഉത്തരാഖണ്ഡില്‍ രക്ഷാദൗത്യം തുടരുന്നു; മരണസംഖ്യ 40 ആയി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ രക്ഷാം ദൗത്യം തുടരുന്നു. രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 40 ആയി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടന്നു.

തപോവന്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമമാണ് രക്ഷാസേനകള്‍ നടത്തുന്നത്. അതിനൊപ്പം പ്രളയത്തില്‍ ഒലിച്ചുപോയവരുടെ മൃതശരീരങ്ങള്‍ക്കായി ദുരന്ത മേഖലയുടെ വിവിധ സ്ഥലങ്ങളില്‍ തെരച്ചിലും സജീവമാക്കിയിട്ടുണ്ട്.

തപോവന്‍-വിഷ്ണുഗഡ് പദ്ധതിയുടെ നിര്‍മാണത്തിലിരുന്ന ടണലില്‍ മുപ്പതിലേറെ തൊഴിലാളികള്‍ കുടുങ്ങിയതായാണ് നിഗമനം. ടണല്‍ തുരന്ന് ഉള്ളിലേക്കു കയറാനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പദ്ധതി പ്രദേശത്തിന്റെ പഴയ ഫോട്ടോകളും തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.

pathram desk 2:
Leave a Comment