സച്ചില്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും’ പിന്തുണ പ്രഖ്യാപിച്ച് ശ്രീശാന്ത്

കൊച്ചി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിവാദ ട്വിറ്ററില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെഡുല്‍ക്കറിന് പിന്തുണയുമായി മലയാളി താരം ശ്രീശാന്ത്. കര്‍ഷക സമരത്തില്‍ പോപ്പ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് എന്നിവര്‍ രംഗത്തെത്തിയപ്പോള്‍ ആയിരുന്നു ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സച്ചിന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. എന്നാല്‍ സച്ചിന്റെ ട്വീറ്റ് വിവാദങ്ങള്‍ക്ക് വഴിവക്കുകയായിരുന്നു.

‘സച്ചിന്‍ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം അദേഹമാണ്. ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. അദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും’ സച്ചിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. സച്ചിന്റെ ട്വീറ്റിന് ചുവടുപിടിച്ചു നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയെങ്കിലും ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment