മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെ തകര്‍ത്തു: രാഹുല്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഗ്യാസ്, പെട്രോള്‍ഡീസല്‍ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ബിജെപി സര്‍ക്കാരിനെതിരേ തുടര്‍ച്ചയായ വിമര്‍ശനമാണ് രാഹുലും കോണ്‍ഗ്രസും ഉന്നയിക്കുന്നത്. അടുപ്പക്കാരായ വന്‍കിടക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ വിമര്‍ശിച്ചിരുന്നു.

അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിക്കുന്ന സൈനികര്‍ക്കും അന്നദാതാക്കളായ കര്‍ഷകര്‍ക്കുമായി ഒന്നുതന്നെ ബജറ്റിലില്ലെന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ബജറ്റില്‍ തഴഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

pathram:
Related Post
Leave a Comment