പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ്: യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ പേരില്‍ പണംപിരിച്ച യുവാവിനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി.

പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ പേരില്‍ പണം തട്ടിച്ച ജിതേന്ദ്ര തിവാരി എന്നയാളെയാണ് കഴിഞ്ഞദിവസം യുപി വികാസ് ഭവന് സമീപത്ത് വച്ച് പൊലീസ് പിടികൂടിയത്. ഫെബ്രുവരി നാലിന് പ്രഹ്ലാദ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ തിവാരിയുടെ കാറില്‍ പതിച്ചിരുന്നു.

പ്രഹ്ലാദിന്റെ പേരില്‍ ജിതേന്ദ്ര തിവാരി സമീപിച്ചെന്നും എന്നാല്‍ താന്‍ അയാളെ അവഗണിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആര്‍.കെ.വര്‍മ്മ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.

pathram desk 2:
Related Post
Leave a Comment