ലോകം കൊറോണയെ ജയിക്കുന്നു: ഡബ്ല്യുഎച്ച്ഒ

ന്യൂയോര്‍ക്ക്: നീണ്ട പരിശ്രമത്തിനൊടുവില്‍ ലോകം കൊറോണയെ ജയിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). നിലവിലെ രോഗവ്യാപന തോത് കുറയുന്ന കണക്കുകള്‍ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ആഗോളതലത്തില്‍ കൊറോണയെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. മൂന്നാഴ്ചയോളമായി കോവിഡ് വ്യാപനത്തെ ലോകം വലിയ തോതില്‍ തടുത്തുനിര്‍ത്തുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ ഇടിവു വന്നു. ചില രാജ്യങ്ങളില്‍ രോഗവ്യാപനം ശമിച്ചിട്ടില്ലെങ്കിലും ആഗോള തലത്തിലെ കണക്കുകള്‍ പ്രത്യാശ പകരുന്നതാണ്- ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് ഗെബ്രിയേസുസ് പറഞ്ഞു.

നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കരുത്. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ജനങ്ങളെ പരിശീലിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം. വ്യക്തിപരമായ നിയന്ത്രണങ്ങള്‍ ബോധവത്കരണത്തിലൂടെ കൂടുതല്‍ വ്യാപകമാക്കണമെന്നും ടെഡ്രോസ് ഗെബ്രിയേസുസ് വ്യക്തമാക്കി.

pathram desk 2:
Leave a Comment