സിബിഎസ്ഇ പരീക്ഷാ തിയതി ഫെബ്രുവരി രണ്ടിന് അറിയാം

ന്യൂഡല്‍ഹി: 2021ലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഫെബ്രുവരി രണ്ടിന് പ്രഖ്യാപിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായുള്ള വിര്‍ച്വല്‍ മീറ്റിംഗിനുശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാലാണ് ഇക്കാര്യം അറിയിച്ചത്.

സിബിഎസ്ഇയുടെ എഴുത്തുപരീക്ഷകള്‍ക്ക് മെയ് നാലിന് തുടക്കമാകും. ജൂണ്‍ പത്തിന് എഴുത്തുപരീക്ഷകള്‍ അവസാനിക്കും. മാര്‍ച്ച് ഒന്നിനാണ് പ്രാക്ടിക്കല്‍. പരീക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമാക്കി ജൂലൈ മധ്യത്തില്‍ ഫലം പ്രഖ്യാപിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഓണ്‍ലൈന്‍ പരീക്ഷയുണ്ടാവില്ലെന്നും അതതു കേന്ദ്രങ്ങളില്‍ നേരിട്ടെത്തി എഴുത്തു പരീക്ഷയില്‍ പങ്കെടുക്കണമെന്നും സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.

pathram desk 2:
Leave a Comment