പാര്‍ലമെന്റില്‍ വള്ളത്തോള്‍ കവിത പാടി രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ കവിതയിലെ വരികള്‍ പാടി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതോടെ സോഷ്യല്‍ മീഡിയ അടക്കം രാഷ്ട്രപതിയുടെ പ്രസംഗത്തെ ഏറ്റെടുത്തു.

പാര്‍ലമെന്റിന്റെ ഇരു സഭകളേയും അഭിസംബോധന ചെയ്യവെ, റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ അപലപിച്ച ശേഷമാണ് അദ്ദേഹം വള്ളത്തോള്‍ കവിത ഉദ്ധരിച്ചത്.

‘ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’ എന്ന വരികള്‍ മലയാളത്തില്‍ പാടിയ രാംനാഥ് കോവിന്ദ് അതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ സഭയോട് പറയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള സഭാംഗങ്ങള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് രാഷ്ട്രപതിയുടെ വാക്കുകളെ എതിരേറ്റത്.

pathram desk 2:
Leave a Comment