തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ് എന്നും അതിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി. ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തികരിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ നുണപ്രചരണം നടത്തുകയാണെന്നും പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയാണ് ലൈഫ് പദ്ധതി. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ ചിലര്‍ നുണപ്രചരണം നടത്തുകയാണ്. എന്നാല്‍ ജനോപകാര പദ്ധതികള്‍ സര്‍ക്കാര്‍ ഇനിയും തുടരും.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളെ അപഹസിക്കുക, അനാവശ്യമായ അപവാദങ്ങളും നുണ പ്രചരണങ്ങളും നടത്തുക തുടങ്ങിയ കാര്യങ്ങളുണ്ട്. കുപ്രചരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്ക് ആവശ്യമായ പൊതുജനോപകാര പ്രദമായതുമായ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല.
ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ തന്നെ അനുഭവങ്ങള്‍ നില നില്‍ക്കുമ്പോള്‍ അപവാദ പ്രചരണങ്ങള്‍ ഏല്‍ക്കില്ല. അത് ജനങ്ങള്‍ തെളിയിച്ചും കഴിഞ്ഞിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആര്‍ദ്രം പദ്ധതി വഴിയെന്നും പറഞ്ഞു. കോവിഡ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്. അതിന് കാരണം ജാഗ്രതയില്‍ വരുത്തിയ അയവാണ്.
ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഇനിയും വേണം. കര്‍ശന നടപടിയിലേക്ക് പോകാന്‍ ഉന്നത തല യോഗം തീരുമാനം എടുത്തിട്ടുണ്ട്. വീട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നത്. ജാഗ്രതാ കാര്യത്തില്‍ തദ്ദേശ സ്ഥാനപങ്ങള്‍ക്ക് കൂടുതല്‍ പങ്ക് വഹിക്കാനാകും.
Leave a Comment