ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളില്‍ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ആവശ്യത്തിന് ഡോസുകളുണ്ടെങ്കിലും വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ വിമുഖത കാട്ടുന്നതായാണ് വിവരം. കൊവാക്‌സിന്റെ മൂന്നാം ഘട്ട ട്രയല്‍ നടത്താത്തതാണ് ഇതിനു കാരണമെന്ന് കരുതപ്പെടുന്നു. അര്‍ഹരായവരില്‍ 56 ശതമാനം പേര്‍ മാത്രമേ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ഡോക്ടര്‍മാരുപോലും വാക്‌സിന്‍ കുത്തിവയ്പ്പിന് തയാറാകുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ജൂലൈ മാസത്തോടെ 300 മില്യണ്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പാളിപ്പോകും.

മറുവശത്ത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യത്തിന് വാക്‌സിനില്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ പല രാജ്യങ്ങളും സഹായംതേടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. കയറ്റുമതിക്കായി പ്രതിമാസം 500 ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാവുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

pathram desk 2:
Leave a Comment