നോട്ട് പിൻവലിക്കൽ; വിശദീകരണവുമായി ആർബിഐ

മുംബൈ: പഴയ 100,10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ആര്‍ബിഐ ഔദ്യോഗിക ട്വിറ്ററിലുടെ അറിയിച്ചിരിക്കുന്നത്.

2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 1000, 500 രൂപ നോട്ടുകള്‍ 2016 ല്‍ പിന്‍വലിച്ചപ്പോള്‍ പഴയ സീരിസിലുള്ള അഞ്ച്, 10, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് 10,20,50, 100, 200 എന്നിങ്ങനെ പുതിയ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.

pathram desk 2:
Leave a Comment