മക്കള്‍ അടുത്ത സൂര്യോദയത്തില്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് പെണ്‍മക്കളെ അധ്യാപകരായ മാതാപിതാക്കൾ കൊന്നു

ആന്ധ്രാപ്രദേശ് ചിറ്റൂരില്‍ രണ്ട് പെണ്‍മക്കളെ മാതാപിതാക്കൾ തലക്കടിച്ച് കൊന്നു. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തി. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ കോളജ് പ്രഫസറും അമ്മ സ്കൂള്‍ പ്രിന്‍സിപ്പലുമാണ്.

22ഉം 27ഉം വയസ്സുള്ള പെൺമക്കളെയാണ് കൊന്നത്. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‍യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി ഇന്ത്യ ടുടേ റിപ്പോര്‍ട്ട് ചെയ്യുന്നു..

ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്കൂളില്‍ പഠിക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment