ഗെയ്ല്‍ പദ്ധതി യാഥാര്‍ഥ്യമായി: മുഖ്യമന്ത്രിക്ക് അഭിനന്ദനം

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യുന്നു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്‌റ്റേഷനാണ് ഉദ്ഘാടന വേദി.

ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുക്കുന്നു.

കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

3226 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.

പൈപ്പ് ലൈന്‍ വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുമുള്ള പ്രകൃതിവാതകം.(പി.എന്‍.ജി) വീടുകളിലെത്തും. വ്യവസായങ്ങള്‍ക്കും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി.) വാഹനങ്ങള്‍ക്കും കിട്ടും.

ഇത് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെയും കര്‍ണാടകത്തിലേയും ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

വികസനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം. പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. പദ്ധതി അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ കാരണമാകും. ഇത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി.

pathram:
Leave a Comment