ബിജെപി വര്‍ഷം തോറും നടത്തുന്നത് 2500 കോടിയുടെ അഴിമതി

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വര്‍ഷം തോറും 2500 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസിന്റെ കാലത്ത് 2010 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയേക്കാള്‍ വലുതാണ് ഇതെന്നും കെട്ടിട നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട അനുമതി കാര്യത്തിന് 5000 10000 കോടിയുടെ അഴിമതിയാണ് വര്‍ഷംതോറും നടക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കാലത്ത് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെയാണ് ഡല്‍ഹിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയായി സാധാരണ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന 2,500 കോടി അഴിമതി കോണ്‍ഗ്രസിന്റെ കാലത്തെ ഈ അഴിമതിയേക്കാള്‍ വലുതാണ്. വര്‍ഷം തോറും ഈ തുക അടിച്ചുമാറ്റി നടത്തുന്ന അഴിമതി ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപിയുടെ ഈ സാമ്പത്തീക കെടുകാര്യസ്ഥതയും അഴിമതിയുമായി ബന്ധപ്പെട്ട് കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബ്ദവോട്ടോടെ ഡല്‍ഹി അസംബല്‍ ഇന്നലെ പാസ്സാക്കി. 2500 കോടി രൂപയുണ്ടെങ്കില്‍ ശുചീകരണ തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ശമ്പളം നല്‍കാനാകുമെന്നും ഈ പണം 12,500 മൊഹല്ലാ ക്ലിനിക്കുകള്‍ക്കും 7500 ആശുപത്രി ബെഡ്ഡുകള്‍ക്കുമായി ഉപയോഗിക്കാനാകുമെന്നും പറഞ്ഞു.

അഴിമതിയില്‍ സിബിഐ അന്വേഷണം നടത്തുന്ന കാര്യത്തില്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീര്‍ സിംഗ് ബിധുരിയുടെ അഭിപ്രായവും കെജ്‌രിവാള്‍ തേടി. എന്നാല്‍ ആരോപണം ബിജെപി നേതാവ് അടിസ്ഥാനരഹിതമെന്ന് ആരോപിച്ച് നേതാവ് തള്ളി. കെജ്‌രിവാളിന്റെ ആരോപണം ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സി തെളിയിച്ചാല്‍ രാജി വെയ്ക്കാന്‍ താന്‍ തയ്യാറാകുമെന്നും പറഞ്ഞു. അതേസമയം അഴിമതി ശരിയാണെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാമെന്ന് പറയുന്നയാള്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിനാണെന്നായിരുന്നു ഇതിന് കെജ്‌രിവാളിന്റെ മറുചോദ്യം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും ലഫ്‌നന്റ് ഗവര്‍ണറെ കാണാന്‍ എഎപി നേതാക്കളായ രാഘവ് ഛദ്ദയും ആറ്റിഷിയും ശ്രമിച്ചെങ്കിലും പോലീസ് ഇവരെ തടഞ്ഞെന്നും കെജ്‌രിവാള്‍ പറഞ്ഞു. അമിത്ഷായെ കാണാന്‍ പോകുന്നു എന്ന് രാഘവ് ഛദ്ദ പറഞ്ഞപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുയാണ് ചെയ്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു. എംഡിഎസിന് നല്‍കാനുള്ള 13,000 കോടി ബിജെപി ആവശ്യപ്പെട്ടെങ്കിലും എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തെന്നായിരുന്നു എഎപി മുഖ്യമന്ത്രി കോടതിയില്‍ നല്‍കിയ മറുപടി. ഇനിയും 13,000 കോടി ചോദിക്കുന്നത് അഴിമതിയിലൂടെ പണം കൊള്ളയടിക്കാനാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ രണ്ടു മോഡല്‍ ഭരണമണുണ്ട്. ഒന്ന് എംസിഡിയിലെ ബിജെപി ടൈപ്പും മറ്റൊന്ന് ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പോലെ ഉള്ളതും. എംസിഡിയില്‍ ബിജെപിയുടെ 15 വര്‍ഷം നീണ്ട ഇരുണ്ടയുഗം അവസാനിക്കാന്‍ പോകുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

pathram:
Related Post
Leave a Comment