‘വൈറല്‍’ സ്ഥാനാര്‍ഥിക്ക് തോല്‍വി, വിബിത ബാബു രണ്ടാമത്

പത്തനംതിട്ട: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ അഡ്വ. വിബിത ബാബുവിന് തോൽവി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു വിബിത ബാബു. എൽ.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാർഥിയാണ് ആദ്യറൗണ്ടുകളിൽ മല്ലപ്പള്ളി ഡിവിഷനിൽ മുന്നിട്ടുനിന്നത്. പിന്നീട് എൽ.ഡി.എഫ്. സ്ഥാനാർഥി വ്യക്തമായ മുന്നേറ്റം തുടർന്ന് ഒന്നാമതെത്തി.

pathram desk 1:
Related Post
Leave a Comment