തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടത്തും അക്കൗണ്ട് തുറന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച തോതില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പലയിടത്തും അക്കൗണ്ട് തുറന്ന് ബിജെപി. ഇതാദ്യമായി കണ്ണൂര്‍ കോര്‍പറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളിലും മുന്നേറ്റം തുടരുകയാണ്.

കോഴിക്കോട് മേയറുടെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ വര്‍ക്കലയില്‍ എല്‍ഡിഎഫിനൊപ്പമുള്ള പ്രകടനമാണ് ബിജെപി പുറത്തെടുക്കുന്നത്. അതേസമയം നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോര്‍പറേഷനുകളിലൊന്നും ബിജെപിക്ക് ലീഡ് ഉയര്‍ത്താനായില്ല.

തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫ് മുന്നില്‍; എല്‍ഡിഎഫ് 6, യുഡിഎഫ് 1, എന്‍ഡിഎ 2

ഒറ്റപ്പാലം നഗരസഭയില്‍ 12 വാര്‍ഡ് ജയിച്ച് എല്‍ഡിഎഫ്; യുഡിഎഫ് 7, ബിജെപി 7

വര്‍ക്കലയില്‍ ബിെജപിയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം; എട്ട് വാര്‍ഡുകള്‍വീതം ജയിച്ചു; യുഡിഎഫ് 3
പറവൂര്‍ നഗരസഭ പല്ലംതുരുത്ത് വാര്‍ഡ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് ബിജെപി

എക.ജി സെന്റര്‍ വാര്‍ഡില്‍ യുഡിഎഫ്; കുന്നുകുഴിയില്‍ എ.ജി.ഒലീന തോറ്റു
കോഴിക്കോട്ട് കെ.സുരേന്ദ്രന്റെ വാര്‍ഡില്‍ ബിജെപി ജയിച്ചു; അത്തോളി ഒന്നാംവാര്‍ഡില്‍ ബൈജു കൂമുള്ളി 50 വോട്ടിനു ജയിച്ചു

തിരൂര്‍ നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് 11, എല്‍ഡിഎഫ് 11

പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നില്‍; ബിജെപി 10, യുഡിഎഫ് 5, എല്‍ഡിഎഫ് 3, വെല്‍ഫെയര്‍ പാര്‍ട്ടി

pathram:
Leave a Comment