കൊച്ചില്‍ ഒറ്റദിവസം വിറ്റത് ഏഴ് എം ജി ഗ്ലോസ്റ്റര്‍

കൊച്ചി: സോഷ്യല്‍ മീഡീയയിലെ ചെളിവാരിയെറിയലുകള്‍ക്കും അര്‍ത്ഥമില്ലാത്ത ചര്‍ച്ചകള്‍ക്കും പുല്ലുവിലയേയുള്ളൂ എന്നു തെളിയിച്ചു കൊണ്ട് എം ജി ഗ്ലോസ്റ്റര്‍. റോഡിറങ്ങുമ്പോള്‍ അരക്കോടിയോളം വില വരുന്ന ഏഴു എസ് യു വികള്‍ ഒറ്റദിവസം കൊച്ചിയില്‍ വിതരണം ചെയ്താണ് മുനയില്ലാത്ത സോഷ്യല്‍ അമ്പുകള്‍ ഉപഭോക്താക്കള്‍ ഒടിച്ചു വിട്ടത്. കേരളത്തില്‍ ഇത്ര വിലവരുന്ന വേറൊരു എസ് യു വിയും ഒറ്റദിവസം ഏഴെണ്ണം വിതരണം ചെയ്തിട്ടില്ല

എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രീമിയം എസ്യുവി ഗ്ലോസ്റ്ററിനും പ്രശസ്തമായ ബ്രിട്ടീഷ് ബ്രാന്‍ഡിനെതിരേയും സമൂഹ മാധ്യമത്തില്‍ തെറ്റിദ്ധാരണാജനകമായ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മനപൂര്‍വം വിരോധം തീര്‍ക്കാനായി പ്രചരിപ്പിക്കപ്പെട്ട ഈ വാര്‍ത്ത പ്രീമിയം എസ് യു വി വാങ്ങുന്നവരുടെ ഇടയില്‍ എത്തിയതേയില്ല എന്നതിനു തെളിവാണ് ഈ വില്‍പന റെക്കോര്‍ഡ്

ഈ വിഭാഗത്തില്‍ ആദ്യമായി ലെവല്‍ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുമായെത്തുന്ന എം ജി ഗ്ലോസ്റ്ററിന് നാലു വകഭേദങ്ങളിലായി ആറ്, ഏഴ് സീറ്റ് മോഡലുകളുണ്ട്. 28.98 ലക്ഷം മുതലാണ് എക്‌സ്‌ഷോറൂം വില. അടിസ്ഥാന വകഭേദമായ സൂപ്പര്‍ (7 സീറ്റിന്) 28.98 ലക്ഷം രൂപയും സ്മാര്‍ട്ട് (6 സീറ്റിന്) 30.98 ലക്ഷം രൂപയും ഷാര്‍ക്ക് (7 സീറ്റിന്) 33.68 ലക്ഷം രൂപയും ഷാര്‍പ്പ് (6 സീറ്റിന്) 33.98 ലക്ഷം രൂപയും സേവി (6 സീറ്റിന്) 35.38 ലക്ഷം രൂപയുമാണ് വില

സൂപ്പര്‍, സ്മാര്‍ട് എന്നീ വേരിയന്റുകള്‍ 163 പിഎസ് കരുത്തോടെ 2ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനോടെയും ഷാര്‍പ്, സേവി എന്നീ പതിപ്പുകള്‍ 218 പിഎസ് കരുത്തുള്ള 2ലീറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനോടെയുമാണു ലഭിക്കുക. ടര്‍ബോ മോഡല്‍ 2വീല്‍ ഡ്രൈവും ട്വിന്‍ ടര്‍ബോ 4വീല്‍ ഡ്രൈവുമാണ്.

ഫ്രണ്ട് കൊളിഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോ പാര്‍ക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളില്‍ മാത്രം കാണുന്ന നിരവധി ഫീച്ചറുകള്‍ ഗ്ലോസ്റ്ററിലുണ്ട്

മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളവും മികച്ചതാണ്. ത്രീ സോണ്‍ എസി, വെന്റിലേറ്റഡ് സീറ്റുകള്‍, എട്ട് ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ബ്ലൈന്‍ഡ് സ്‌പോട്ട് മോനിറ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, മൂന്നു റോ സീറ്റുകള്‍ക്കുമുള്ള കര്‍ട്ടന്‍ എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

pathram:
Related Post
Leave a Comment