അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പരാതി ഉന്നയിച്ച് ശിവശങ്കര്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പരാതി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യപ്രശ്നം സൃഷ്ടിച്ചു. രണ്ടര മണിക്കൂര്‍ കൂടുതല്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും എം. ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കി. വൈദ്യ സഹായം ആവശ്യപ്പെട്ട് എം ശിവശങ്കറിന്റെ അഭിഭാഷകന്‍ അപേക്ഷ നല്‍കി. ശിവശങ്കറിന് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എസ്. രാജീവ് ഹാജരായി.

ഇന്ന് രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിവശങ്കര്‍ പരാതി ഉന്നയിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ശിവശങ്കര്‍ ബോധിപ്പിച്ചു. ശിവശങ്കറിന്റെ അഭിഭാഷകന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. അതേസമയം, അതേസമയം, ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി അറിയിച്ചു. വാദങ്ങള്‍ പരിഗണിച്ച കോടതി ശിവശങ്കറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

pathram:
Leave a Comment