10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ; മേഘ്നയ്ക്ക് ധ്രുവിന്റെ സർപ്രൈസ്

സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യകൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ സമ്മാനിച്ച് ധ്രുവ് സർജ. മേഘ്നയ്ക്ക് സർപ്രൈസ് ആയാണ് ഈ വെള്ളിത്തൊട്ടിൽ ധ്രുവ് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമായാണ് ധ്രുവ് തൊട്ടില്‍ വാങ്ങാൻ എത്തിയത്.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് സർജ കുടുംബത്തിലെ ഓരോരുത്തരും. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുങ്ങുന്നത്.

.ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേർപാടിൽ നിന്നു ധ്രുവ് മുക്തനായിട്ടില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ് ഒപ്പമുണ്ട്. വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ സർജ കുടുംബം നടത്തിയത്. എല്ലാത്തിനും മുൻകൈ എടുത്ത് മുന്നിൽ നിന്നത് ധ്രുവ് ആയിരുന്നു.

pathram desk 1:
Related Post
Leave a Comment