ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധമുയരുമ്പോഴും പ്രതികളായ സവര്‍ണ്ണയുവാക്കളെ സരംക്ഷിച്ച് ബിജെപി. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ സന്ദര്‍ശിക്കാന്‍ ബിജെപി എംപി എത്തിയെന്ന് വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്ത് വരുന്നത്. ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കുവേണ്ടി യോഗം കൂടിയും പെണ്‍കുട്ടിയുടെ വീട്ടുകാരെ പരസ്യമായി ഭീഷണിമുഴക്കിയും പ്രതികള്‍ക്കൊപ്പമാണ് തങ്ങളെന്ന് നേരത്തെ തന്നെ ബിജെപി തെളിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ ജയിലിലെത്തി എംപിയും സന്ദര്‍ശിച്ചത് .
ബി.ജെ.പി എം.പി. എം.പി രാജ്വീര്‍ സിങ് ദില്‍വര്‍ ആണ് ജയിലില്‍ സന്ദര്‍ശനം നടത്തി പ്രതികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ അലിഗര്‍ പൊലിസ് സീനിയര്‍ സൂപ്രണ്ടിനെ കാണാനെത്തിയ താന്‍ ജയിലറുടെ ക്ഷണപ്രകാരം ചായകുടിക്കാന്‍ കയറിയതാണെന്നും പ്രതികളെ കാണാന്‍ പോയതല്ലെന്നുമാണ് എം.പിയുടെ വിശദീകരണം.
അതേസമയം, സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി തുടരുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇടതു സംഘടകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. എ.എ.പി നേതാക്കള്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിയുടെ വീട് സ്ന്ദര്‍ശിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരടങ്ങുന്ന സംഘം നാളെ ഹത്രാസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും.
Leave a Comment