കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചു: സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നു പേർ കാസർകോട്ട് അറസ്റ്റിൽ. 16 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറത്ത് രണ്ടു പേരേ അറസ്റ്റ് ചെയ്തു. 45 കേസുകളെടുത്തു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ‘പി ഹണ്ട്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. ഞായറാഴ്ച വൈകിയും തുടർന്ന പരിശോധനയുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലാപ്ടോപ്പുകൾ അടക്കും പിടിച്ചെടുത്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment