തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ പോയതില്‍ ഏത് പ്രോട്ടോക്കോളാണ് ലംഘിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കള്ളക്കടത്തുകാരന്റെ കൂപ്പറില്‍ താന്‍ കയറിയിട്ടില്ല. കൊടുത്താല്‍ കൊല്ലത്ത് കിട്ടാന്‍ പോകുന്നതേയുള്ളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് തന്നുവെന്ന് പറയുന്ന ഐ ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കണം. ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ കണ്ടെത്തണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ഔദ്യോഗികമായി ക്ഷണിച്ചതിനെ തുടർന്നാണ് കോൺസുലേറ്റിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയത്. ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. ചടങ്ങിനെത്തിയവർക്ക് അവർ സമ്മാനങ്ങൾ പൊതിഞ്ഞു നൽകിയിരുന്നു. എനിക്കാരംു ഐഫോൺ തന്നിട്ടില്ല. ഇവരുടെ കൈയ്യില്‍ നിന്ന് ഐഫോണ്‍ വാങ്ങേണ്ട ഗതികേടില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങളെത്തുന്നു എന്നതുകൊണ്ടാണ് തന്നെക്കുറിച്ച് കെട്ടിച്ചമച്ച ആരോപണം ഒരു പ്രതിയെക്കൊണ്ട് പറയിപ്പിച്ചത്. സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയതിന് കോടതിയില്‍ ഡിഎന്‍എ ടെസ്റ്റുകളും മറ്റ് പരിശോധനകളും നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
Leave a Comment