കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെല്ലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മെഡിസിന്‍ അല്ലെങ്കില്‍ മൈക്രോബയോളജിയില്‍ എംഡി അല്ലെങ്കില്‍ ഡിഎംബി ഉള്ള ഡോക്ടര്‍മാര്‍ക്ക് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ തങ്ങളുടെ സിവി സഹിതം drarun.wilson@asterhospital.com എന്ന ഇമെയിലിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30 ആണ്.
അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും സമഗ്ര ചികിത്സ ലഭ്യമാക്കുന്നതാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം. കണ്‍സള്‍ട്ടന്റായി ഒരു സര്‍ട്ടിഫൈഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്റ്റീഷണറുള്ള രാജ്യത്തെ ചുരുക്കം ആശുപത്രികളില്‍ ഒന്നാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. ഈ വിഭാഗം നല്‍കുന്ന ആന്റി മൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പ് പ്രോഗ്രം രോഗീ സുരക്ഷയോടൊപ്പം ആന്റിബയോട്ടിക് ഉപയോഗത്തില്‍ ഉയര്‍ന്ന നിലവാരം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. പ്രമുഖ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധനായ ഡോ. അനൂപ് ആര്‍. വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് സ്റ്റീവാര്‍ഡ്ഷിപ്പ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. ഈ പ്രോഗ്രാമിന്റെ ഭാഗമായി ആന്റി മൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പിന്റെ വിവിധ വശങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി നെതര്‍ലന്‍ഡ്‌സിലെ റാഡ്ബൗഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ശില്‍പശാലകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
Leave a Comment