കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് നടി

മുംബൈ: കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് അധിക്ഷേപിച്ച് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പരാമര്‍ശം.

പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമായിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴ ഒഴുക്കിയത്- കങ്കണ ട്വീറ്റ് ചെയ്തു.

കര്‍ഷക ബില്ലിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായിരിക്കയാണ് കങ്കണയുടെ പരാമര്‍ശം. പ്രതിഷേധങ്ങളെ മറികടന്ന് ഇന്നലെയാണ് കാര്‍ഷിക പരിഷ്‌കരണ ബില്‍ ഇന്നലെ രാജ്യസഭയില്‍ പാസാക്കിയത്. ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, തൃണമുല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

pathram:
Leave a Comment