റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിത പൈലറ്റ്‌

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിത പൈലറ്റിന് അവസരം നല്‍കാനൊരുങ്ങി വ്യോമസേന. റഫാല്‍ യുദ്ധവിമാനം പറത്തുന്ന ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു വനിത പൈലറ്റിന് പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

മിഗ് 21 യുദ്ധവിമാനം പറത്തിക്കൊണ്ടിരിക്കുന്ന പൈലറ്റാണ് ഇവരെന്നും ആഭ്യന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഇവരെ തിരഞ്ഞെടുത്തതെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.നിലവില്‍ ഇന്ത്യന്‍ വായുസേനയ്ക്ക് പത്ത് വനിത യുദ്ധവിമാന പൈലറ്റുമാരാണ് ഉള്ളത്. 18 വനിത നാവിഗേറ്റര്‍മാരും വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 1875 വനിത ഓഫീസര്‍മാരാണ് വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നത്.

pathram:
Leave a Comment