ഐപിഎല്‍: വിക്കറ്റിന് പിന്നില്‍ ‘സെഞ്ച്വറി’യടിച്ച് ധോണി

ഐ.പി.എല്ലില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. വിക്കറ്റിന് പിന്നിൽ നൂറ് ക്യാച്ചുകൾ എടുത്താണ് ധോണി 100 ക്ലബിൽ ഇടം നേടിയത്.

ഐ.പി.എല്‍ 2020 ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെയാണ് ധോണി നൂറാം ക്യാച്ച് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ധോണി. ദിനേഷ് കാര്‍ത്തിക്കാണ് ആദ്യമായി 100 ക്ലബ്ബിലെത്തുന്ന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഏറ്റവുമധികം സ്റ്റംപിങ്ങുകളും ഏറ്റവുമധികം പേരെ പുറത്താക്കിയതും ധോണി തന്നെയാണ്.

pathram:
Leave a Comment