അത്ഭുതപ്പെടുത്തുന്ന വിലയുമായി പോക്കോ എം2 ഇന്ത്യയില്‍

പോക്കോ എം2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും വില കുറഞ്ഞ 6ജിബി റാം ഫോണ്‍ എന്നാണ് ഈ ഫോണ്‍ സംബന്ധിച്ച് പോക്കോയുടെ അവകാശവാദം. പോക്കോ എം2 സ്റ്റോറേജിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പായാണ് ഇറങ്ങുന്നത്. ഒന്ന് 6GB+64GB പതിപ്പും, രണ്ടാമത്തേത് 6GB+128GB പതിപ്പും.

പോക്കോ എം2വിന്‍റെ പ്രത്യേകതകളിലേക്ക് വന്നാല്‍ 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീനാണ് ഫോണിനുള്ളത്. 2340×1080 പിക്സലാണ് റെസല്യൂഷന്‍. ഗോറില്ല ഗ്ലാസ് 3 സംരക്ഷണം സ്ക്രീന് ലഭിക്കുന്നു. 19.5:9 ആണ് അസ്പെക്ട് റെഷ്യൂ. ഹീലിയോ ജി80 ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഫോണിനുള്ളത്. ഗെയിംകളിക്കുന്നവര്‍ക്ക് മികച്ച അനുഭവം ഇത് നല്‍കും എന്നാണ് പോക്കോ അവകാശവാദം.

ഫോണിന് പിന്നില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറുണ്ട്. 13എംപി പ്രൈമറി സെന്‍സറും, 8 എംപി അള്‍ട്ര വൈഡ് സെന്‍സറും, 5 എംപി മാക്രോസെന്‍സറും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സിസ്റ്റമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 8എംപിയാണ് സെല്‍ഫി ക്യാമറ. ഇതില്‍ നൈറ്റ് മോഡും ലഭിക്കും. 5000 എംഎഎച്ചാണ് ബാറ്ററി ശേഷി. 18W ചാര്‍ജിംഗ് ലഭിക്കും. 

ആന്‍ഡ്രോയ്ഡ് 1O അധിഷ്ഠിത എംഐയുഐ 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എഐ ഫേസ് അണ്‍ലോക്ക് സിസ്റ്റം ഈ ഫോണിലുണ്ട്. വിലയിലേക്ക് വന്നാല്‍ 6GB+64GB പതിപ്പിന് വില 10,999 രൂപയാണ്.  6GB+128GB പതിപ്പിന് വില 12,499 രൂപയാണ് വില.

ആന്‍ഡ്രോയ്ഡ് 1O അധിഷ്ഠിത എംഐയുഐ 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എഐ ഫേസ് അണ്‍ലോക്ക് സിസ്റ്റം ഈ ഫോണിലുണ്ട്. വിലയിലേക്ക് വന്നാല്‍ 6GB+64GB പതിപ്പിന് വില 10,999 രൂപയാണ്.  6GB+128GB പതിപ്പിന് വില 12,499 രൂപയാണ് വില.

pathram desk 2:
Related Post
Leave a Comment