യുവതിയെ പീഡിപ്പിച്ച കേസില്‍ അഡീഷണല്‍ എസ്ഐക്ക് സസ്പെൻഷൻ

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ ബാബു മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുളന്തുരുത്തി പൊലീസാണ് ബാബു മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്.

മുളന്തുരുത്തി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് യുവതിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ബാബു മാത്യുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ.

സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് വീട്ടിൽ ചെന്നു തുടങ്ങി. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

pathram desk 2:
Leave a Comment