കണ്ണൂരില്‍ ബൈപാസ് പാലത്തിലെ ബീമുകൾ നിർമ്മാണത്തിലിരിക്കെ തകര്‍ന്നു

കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിന്റെ ഭാഗമായി ധർമടം പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ നാലു ബീമുകളാണ് നിലംപൊത്തിയത്. ആളപായമില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. അപകടത്തിൽ സംസ്ഥാന സർക്കാർ റിപോർട്ട് തേടി.

മൂന്നു മണിയോടെയാണ് അപകടം. നിട്ടൂരിൽ ധർമടം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിൻ്റെ നാല് ബീമുകളാണ് പൂർണമായും തകർന്നത്. നിർമാണ തൊഴിലാളികൾ ഇല്ലാതിരുന്നതിനാലും വേലിയേറ്റമായതിനാൽ സ്ഥിരമായി മീൻപിടിക്കുന്നവർ എത്താതിനാലും വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ധർമ്മടം പൊലീസ് സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന പരിശോധന നടത്തി.

പെരുമ്പാവൂരിലെ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ പബ്ലിക് ലിമിറ്റഡിനാണ് നിർമാണ ചുമതല. നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ബീമുകൾ തകർന്ന സംഭവത്തിൽ അടിയന്തിരമായി റിപോർട്ട് സമർപിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി.

pathram desk 2:
Leave a Comment