പിപിഇ കിറ്റ് 300 രൂപയ്ക്ക് കിട്ടും; മുനീറിന് ആരോഗ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു ക്രമക്കേടുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍മന്ത്രി എം.കെ.മുനീറാണ് നിയമസഭയില്‍ അഴിമതി ആരോപണമുന്നയിച്ചത്. 300 രൂപയ്ക്കും പിപിഇ കിറ്റ് കിട്ടും. എന്നാൽ ഗുണനിലവാരം ഉണ്ടാവില്ല. ഇ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞനിരക്കിലാണ് കിറ്റുകള്‍ വാങ്ങിയത്. കോവിഡ് നേരിടാന്‍ ചെലവിട്ട ഓരോ രൂപയ്ക്കും കണക്കുണ്ട്. ഓഡിറ്റിന് തയാറാണ്. കോവിഡ് പോരാട്ടത്തില്‍ കേരളത്തിന്റെ സ്ഥാനം ഒട്ടും മോശമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വൻ തീവെട്ടിക്കൊള്ളയാണ് നടന്നതെന്ന് എം.കെ.മുനീർ ആരോപിച്ചിരുന്നു. 350 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമ്പോള്‍ സര്‍ക്കാര്‍ വാങ്ങുന്നത് 1500 രൂപയ്ക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

pathram:
Related Post
Leave a Comment