സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ഉടന്‍

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ നിർണായക അറസ്റ്റുകൾക്കു തയാറെടുത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.

ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവർക്കു കൈമാറും. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് നടക്കുമ്പോൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി. എന്നാൽ എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങൾ ദുബായിൽ നിന്നും ലഭിച്ചതായി അറിവില്ല.

ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് സ്വർണം നയതന്ത്ര പാഴ്സലിനുള്ളിലാക്കാൻ സ്വന്തം സ്ഥാപനം മറയാക്കാൻ അനുവദിച്ചതാണു കേസിൽ ഫൈസലിന്റെ റോൾ. കേസിലെ മറ്റൊരു പ്രതിയായ റബിൻസ് ഹമീദാണു സ്വർണം ഒളിപ്പിക്കുന്ന പാഴ്സൽ ഒരുക്കിയിരുന്നത്.

pathram:
Leave a Comment