എയര്‍ടെലിന്റെ പുതിയ ആനുകൂല്യങ്ങൾ

ഭാരതി എയർടെലിന്റെ 129 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഇനി രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ലഭിക്കും. മേയിൽ അവതരിപ്പിച്ച ഈ പ്ലാനുകൾ ചില സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്.

149 രൂപ, 179 രൂപ, 249 രൂപ പ്ലാനുകൾക്കൊപ്പമാണ് 129 രൂപ, 199 രൂപ പ്ലാനുകളും ലഭിക്കുക. അതേസമയം എയർടെലിന്റെ ഏറ്റവും ചെറിയ 99 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്ത ചില സർക്കിളുകളിൽ മാത്രമേ ലഭിക്കൂ. ഈ പ്ലാൻ രാജ്യവ്യാപകമായി എത്തിക്കുമോ എന്ന് വ്യക്തമല്ല.

129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ ഒരു ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവ 24 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. സൗജന്യ ഹലോ ട്യൂൺ, വിങ് മ്യൂസിക്, എയർടെൽ എക്സ്ട്രീം ആപ്പ് സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും.

99 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജിൽ ലഭിക്കുന്ന അതേ ആനുകൂല്യങ്ങളാണ് 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ലഭിക്കുന്നത്. എന്നാൽ 99 രൂപയുടെ പ്ലാനിന് 18 ദിവസമാണ് വാലിഡിറ്റി.

അതേസമയം റിലയൻസ് ജിയോയ്ക്കും 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനുണ്ട്. ഇതിൽ രണ്ട് ജിബി ഡാറ്റ ലഭിക്കും. ഒപ്പം ജിയോ നമ്പറുകളിലേക്ക് പരിധിയില്ലാതെ വിളിക്കാനും മറ്റ് നമ്പറുകളിലേക്ക് 1000 മിനിറ്റ് വിളിക്കാനും ഒപ്പം 300 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 129 രൂപയുടെ പ്ലാനിൽ മെച്ചം ജിയോയുടേതാണ്.

pathram desk 2:
Leave a Comment