മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

തിരുവല്ല: വീട്ടമ്മയെ മരുമകൾ കുത്തി കൊലപ്പെടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച്ചത്. മകന്റെ ഭാര്യ ലിൻസിയുടെ കുത്തേറ്റാണ് ഇവർ മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരുമകൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. അമ്മായിയമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീട്ടമ്മയ്ക്ക് കുത്തേറ്റത്. സാരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു. വീട്ടമ്മയെ കത്രികകൊണ്ട് കുത്തുന്നത് തടയാൻ ശ്രമിച്ച അവരുടെ മകനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് സാരമല്ല. വീട്ടമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

pathram desk 2:
Leave a Comment