ആമിര്‍ഖാന്‍ തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തില്‍

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമായി മാറുന്നു. പുതിയ സിനിമ ‘ലാല്‍ സിംഗ് ചദ്ദ’ യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പായിട്ടാണ് സൂപ്പര്‍താരം എമിന്‍ എര്‍ദേഗനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ – തുര്‍ക്കി ബന്ധങ്ങള്‍ ഉലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് താരം അവിടെ സന്ദര്‍ശനം നടത്തിയത് ശരിയായില്ല എന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. കൂടിക്കാഴ്ചയുടെ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത് തുര്‍ക്കി പ്രഥമ വനിത തെന്നയാണ്.

ആമിര്‍ഖനുമായുള്ള കൂടിക്കാഴ്ചയുടെ വിവിധ ചിത്രങ്ങള്‍ പുറത്തു വിട്ട എമിന്‍ ലോകമറിയുന്ന ഇന്ത്യന്‍ നടനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷവും രേഖപ്പെടുത്തി. തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സിനിമാ പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പായി തന്റെ തുര്‍ക്കിയിലെ ഏറ്റവും വലിയ ആരാധികയ്ക്ക് മുഖം കാട്ടാന്‍ ഇന്ത്യന്‍ താരം തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ സൂപ്പര്‍താരത്തിന്റെ പ്രവര്‍ത്തിയില്‍ വിമര്‍ശനവും ഏറുകയാണ്. ഇന്ത്യയൂം തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ കൂടിക്കാഴ്ച തെറ്റാണെന്നാണ് വാദം.

മാസങ്ങളായി ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം വഷളായി നില്‍ക്കകയാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ വിഷയത്തില്‍ തുര്‍ക്കി ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാക് പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള തുര്‍ക്കി ആ നിലപാടാണ് ഇപ്പോഴും തുടരുന്നത്. അടുത്തിടെ തുര്‍ക്കി വിദേശകാര്യ മന്ത്രി വിവാദ പരാമര്‍ശനം നടത്തുകയും ചെയ്തു. ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന നിയമം എടുത്തു മാറ്റിയിട്ടും ഈ മേഖലയില്‍ സമാധാനവും ശാന്തിയും കൊണ്ടു വരാന്‍ കഴിഞ്ഞില്ലെന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ വിമര്‍ശനം.

അതേസമയം സംഘപരിവാര്‍ അനുകൂലികള്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. പികെ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ നേരത്തേ ഹിന്ദു വിരുദ്ധ വികാരത്തെ പ്രചോദിപ്പിച്ച ആമിര്‍ ഇപ്പോള്‍ ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുകയാണ് എന്നും ആമിറിനെ ഓര്‍ത്ത് അപമാനം തോന്നു എന്നായിരുന്നു ഒരു കുറിപ്പ്. ഒരിക്കല്‍ ഇന്ത്യയുടെ സൗഹാര്‍ദ്ദ രാഷ്ട്രമായി ഇസ്രായേലിന്റെ ക്ഷണം നിരസിച്ച ആമിര്‍ ഇപ്പോള്‍ ഇന്ത്യാ വിരുദ്ധനായ എര്‍ദോഗനെ കാണുന്നു എന്നായിരുന്നു മറ്റൊരെണ്ണം. നെതന്യാഹൂവും മോഡിയും പങ്കെടുക്കുന്ന മുംബൈയില്‍ ഷാലോം ഇന്ത്യ ഫെസ്റ്റില്‍ പങ്കെടുക്കാതെ ഇന്ത്യയുടെ പരമാധികാരത്തെ പാക് പാര്‍ലമെന്റില്‍ വെച്ച് തുറന്ന് വെല്ലുവിളിച്ചയാളുടെ ഭാര്യയെ കാണാന്‍ പോയിരിക്കുന്നു എന്നായിരുന്നു വേറൊരു വിമര്‍ശനം.

pathram:
Leave a Comment