ബംഗളൂരു സംഘര്‍ഷം ഇതുവരെ അറസ്റ്റിലായത് 340 പേര്‍

ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. 340 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ എസ്ഡിപിഐ നേതാക്കളും ഉൾപ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തെറ്റായ പ്രചാരണം നടത്തി സംഘർഷത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഘർഷത്തിന് പിന്നാലെ ഓഗസ്റ്റ് 12 ന് അറസ്റ്റ് ചെയ്ത യുവാവ് ആശുപത്രിയിൽ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ശനിയാഴ്ച നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു.അതേസമയം, ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.

ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. മുഹമ്മദ് നബിയെ മോശമാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നവീൻ പങ്കുവച്ചത്.

pathram:
Leave a Comment