കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം: പാലമുറിയില്‍ പൊലീസിന്റെ നിർദേശം അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച‌‌‌‌ എൻഡിആർഎഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്‍റെ കൈവഴിയിലെ കുത്തൊഴുക്കാണ് അപകട കാരണം.

പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. കാണാതായ ജസ്റ്റിൻ ജോയ് അമലാപുരം അയ്യമ്പുഴയിൽ ടാക്സി ഡ്രൈവറാണ്. യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് യെലോ. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment