കുരുക്കു മുറുകുന്നു; സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കാമുകി റിയ കൈവശപ്പെടുത്തിയതായും വെളിപ്പെടുത്തല്‍

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ സിങ് നടി റിയ ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍. കെ.കെ. സിങിനു വേണ്ടി കേസേറ്റെടുത്ത മുന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ വികാസ് സിങാണ് ഇപ്പോള്‍ റിയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കൈവശപ്പെടുത്തി താരത്തെ മാനസികമായി തളര്‍ത്തി എന്നാണ് അഭിഭാഷകന്‍ വികാസ് സിങ് പറയുന്നത്. നടിക്കെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

‘സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പ്രശ്‌നമുള്ള അഞ്ച് പ്രൊഡക്ഷന്‍ കമ്പനികളുടെ പേര് പറയാനാണ് മുംബൈ പോലീസ് പറ!ഞ്ഞത്. ഞങ്ങളുടെ പക്കല്‍ അതിന് തെളിവില്ലാത്തടത്തോളം കാലം അത് പറയാന്‍ സാധിക്കില്ല. പരോക്ഷമായി അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കാം. എന്നാല്‍ വലിയ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് പിന്നാലെ സഞ്ചരിച്ച് റിയയുടെ പേര് എല്ലാവരും മറന്നു. പോലീസ് അന്വേഷണം വേറെ വഴിക്ക് തിരിച്ച് വിടുന്നതിനാല്‍ കേസൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല.’

‘കുടുംബത്തിന് സുശാന്തുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്ന സാഹചര്യം മുതലാണ് റിയ തന്റെ കുറ്റകൃത്യത്തിന് തുടക്കമിടുന്നത്. സുശാന്തും പിതാവും തമ്മില്‍ സംസാരിക്കുന്നത് തടയാന്‍ റിയ സാഹചര്യമൊരുക്കി. സുശാന്തിന്റെ സൗഹൃദ വലയം മോശമാണെന്ന വിവരം ഫെബ്രുവരി 25 ന് അദ്ദേഹത്തിന്റെ കുടുംബം ബാന്ദ്ര പൊലീസില്‍ അറിയിച്ചു.’

‘സുശാന്തിന്റെ ജോലിക്കാരെയും ബോഡി ?ഗാര്‍ഡുകളെയും റിയ മാറ്റി. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തു, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോ?ഗിച്ചു. സുശാന്തിനെ പല !പല !ഡോക്ടര്‍മാരുടെയും അടുത്തേക്ക് കൊണ്ടുപോയി. കുടുംബത്തെ ഇതിലൊന്നും ഇടപെടുത്തിയില്ല. സുശാന്ത് കഴിക്കുന്ന മരുന്നുകളെല്ലാം റിയയുടെ നിയന്ത്രണത്തിലായി. സുശാന്ത് ജൈവപച്ചകൃഷി ചെയ്യണമെന്നും കൂര്‍?ഗിലേക്ക് താമസം മാറാന്‍ ആ?ഗ്രഹിക്കുന്നുവെന്നും പറഞ്ഞതിന്റെ പേരിലായിരുന്നു റിയ അദ്ദേഹത്തെ വിട്ടു പോയത്. സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ അത്തരമൊരു മാനസികാവസ്ഥയില്‍ അയാളെ പിരിയുമോ?.’–ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വികാസ് സിങ് പറഞ്ഞു.

അതിനിടെ സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്!ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെയും മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.

അതേസമയം, നടന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പൊലീസിന് പൂര്‍ണപിന്തുണയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അനില്‍ ദേശ്!മുഖ് വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ ആരും എഴുതിനല്‍കിയില്ലെന്നും, കുടുംബാംഗങ്ങളെ ചോദ്യം ചെയ്!തപ്പോള്‍ നിലവിലെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

pathram:
Related Post
Leave a Comment