എന്റെ ചോര തിളയ്ക്കുന്നു; ഇന്ത്യന്‍ മണ്ണിലേക്ക് ചൈന കടന്നുകയറി; എന്റെ രാഷ്ട്രീയ ഭാവി തകര്‍ന്നാലും ഞാന്‍ നുണ പറയില്ല: രാഹുല്‍ ഗാന്ധി

ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മണ്ണിലേക്ക് ചൈന കടന്നുകയറിയെന്നത് സത്യമായ കാര്യമാണെന്നും ചൈനയുടെ കടന്നുകയറ്റം തന്റെ ചോര തിളപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്റെ കരിയര്‍ തകരുമെങ്കില്‍ പോലും ഞാന്‍ നുണ പറയാനില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്‌നേഹികളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി പകരം കൊടുക്കേണ്ടി വന്നേക്കാം, പക്ഷെ താന്‍ ഇക്കാര്യത്തില്‍ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment