സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ‘സുരരൈ പോട്രു’ ചിത്രത്തിന്റെ സോങ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

തമിഴ് സൂപ്പര്‍ താരം സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുരരൈ പോട്രു’. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഈ ചിത്രത്തിന്റെ ഒരു സോങ് ടീസറാണ് ആരാധകര്‍ക്കായി അണിയറക്കാര്‍ പുറത്തു വിട്ടത്. ജി. വി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ദീ പാടിയ കാട്ടുപായലേ എന്ന ഗാനത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. ഗാനരംഗത്തില്‍ സൂര്യയും അപര്‍ണാ ബാലമുരളിയുമാണ് എത്തുന്നത്.

ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധ കൊങ്കാരയാണ് സുരരൈ പ്രോടു സംവിധാനം ചെയ്യുന്നത്. അപര്‍ണാ ബാലമുരളിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് സുരരൈ പോട്രു. സൂര്യയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹം അടുത്തതായി ചെയ്യുന്ന വെട്രിമാരന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി.

pathram:
Related Post
Leave a Comment