പാലക്കാട് ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ്; വിശദ വിവരങ്ങള്‍

പാലക്കാട് ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയിൽ 15 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

*സൗദി-4*
ഒറ്റപ്പാലം സ്വദേശി (59 പുരുഷൻ)

കുഴൽമന്ദം സ്വദേശി (46 പുരുഷൻ)

ചളവറ സ്വദേശി (20 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ)

*തമിഴ്നാട്-2*
കുനിശ്ശേരി സ്വദേശി (31 പുരുഷൻ)

കൊല്ലങ്കോട് സ്വദേശി (40 സ്ത്രീ)

*കർണാടക-1*
കോട്ടോപ്പാടം സ്വദേശി (45 സ്ത്രീ)

ഉറവിടം അറിയാത്ത രോഗ ബാധ-1
ചന്ദ്രനഗർ സ്വദേശി(40 പുരുഷൻ)

കൂടാതെ ജില്ലയിൽ ചികിത്സയ്ക്ക് എത്തിയിട്ടുള്ള തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ ഗർഭിണിക്കും(21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആൻറിജൻ ടെസ്റ്റിലൂടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്നലെ (ജൂലൈ 21) ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി നടത്തിയ ആൻറിജൻ ടെസ്റ്റിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കപ്പൂർ സ്വദേശികളായ ഒൻപത് പേർ. ഇതിൽ 12, 7 വയസ്സുള്ള ആൺ കുട്ടികളും 17,12 വയസ്സും ഒരു വയസ്സ് തികയാത്തതുമായ പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.

പട്ടാമ്പി സ്വദേശികളായ ഏഴ് പേർ.പത്തു വയസ്സുകാരനും 14 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മത്സ്യ വിൽപ്പനക്കാർ ആയ രണ്ട് തിരുമിറ്റക്കോട് സ്വദേശികൾ.

മുതുതല സ്വദേശികളായ മൂന്നു പേർ. ഇതിലൊരാൾ 16 വയസ്സുകാരിയാണ്.

ഓങ്ങല്ലൂർ സ്വദേശികളായ രണ്ട് പേർ.ഓങ്ങല്ലൂരിൽ 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികൾ ഒരാൾ വീതം. പെരുമാട്ടി സ്വദേശി അന്തർസംസ്ഥാന ലോറി ഡ്രൈവറാണ്.

Follow us on pathram online

pathram desk 1:
Leave a Comment