തൃഷയും ചിമ്പുവും വിവാഹിതരാകുന്നു

തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. ഫിലിം ഫെയര്‍ ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നുകഴിഞ്ഞു.

വിണൈ താണ്ടി വരുവായ, അലൈ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി.

ഹന്‍സിക, നയന്‍താര എന്നിവരുമായുള്ള പ്രണയബന്ധവും തകര്‍ച്ചകളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആളാണ് ചിമ്പു. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധമായിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്. പിന്നീട് വിവാഹം വരെ എത്തിയ നിര്‍മാതാവ് വരുണ്‍ മണിയനുമായുള്ള ബന്ധവും നടി പാതിവഴിയില്‍ ഉപേക്ഷിച്ചു.

ചിമ്പുവും തൃഷയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ ആരാധകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. ജെസ്സിയും കാര്‍ത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററില്‍ നിറയുന്ന കമന്റുകള്‍.

pathram:
Related Post
Leave a Comment