സ്വപ്ന സുരേഷിനെയും കുടുംബത്തെയും പിന്തുടര്‍ന്നതു കൊച്ചിയിലെ ഗുണ്ടാസംഘം തന്നെ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെയും കുടുംബത്തെയും പിന്തുടര്‍ന്നതു കൊച്ചിയിലെ ഗുണ്ടാസംഘമാണെന്ന വിവരം കേരള പൊലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ച് എന്‍ഐഎക്കു കൈമാറി.

കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങിയ സ്വപ്ന സ്വര്‍ണക്കടത്തു സംഘത്തിന്റെ നിര്‍ദേശപ്രകാരമാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണു സംസ്ഥാനം വിടാന്‍ നിര്‍ദേശം ലഭിച്ചത്. ഇതിനിടയിലാണു സ്വപ്ന കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനത്തെ അജ്ഞാതര്‍ പിന്തുടര്‍ന്നത്.

ആരുടെ നിര്‍ദേശ പ്രകാരമാണിതെന്നു കണ്ടെത്തേണ്ടത് അന്വേഷണത്തില്‍ നിര്‍ണായകമാണ്. സ്വപ്ന, കൂട്ടുപ്രതി സന്ദീപ് നായര്‍ എന്നിവരെ സുരക്ഷിതരായി കേരളം വിടാന്‍ സഹായിക്കാനാണോ സ്വപ്ന മനസ്സുമാറി വീണ്ടും കീഴടങ്ങാന്‍ ഒരുങ്ങിയാല്‍ അപായപ്പെടുത്താനാണോ അജ്ഞാത സംഘം പിന്തുടര്‍ന്നതെന്നു വ്യക്തമല്ല.

follow us pathramonle

pathram:
Leave a Comment