സ്വപ്നാ സുരേഷിനെതിരെ  ഡിജിപിക്ക് പരാതി

തിരുവനന്തപുരം: കേരളാ സർക്കാരിന്‍റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്‍റിറ്റി കാർഡും വിസിറ്റിംഗ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിർമ്മിച്ചത്. അതിനാൽ ശിവശങ്കരനെതിരെയും കേസെടുക്കണം.

വ്യാജരേഖ നിർമ്മിക്കാനായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കരൻ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കണം. വ്യാജരേഖ തയ്യാറാക്കിയ പ്രിന്റിംഗ് പ്രസിനെപ്പറ്റിയും അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.

Follow us on pathram online

pathram desk 1:
Leave a Comment