24 മണിക്കൂറിനകം പരിശോധിച്ചത് 12,502 സാമ്പിളുകള്‍; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 181

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,502 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6,534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,795 പേരാണ് ചികിത്സയിലുള്ളത്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 2,20,677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 66,934 സാമ്പിളുകള്‍ ശേഖരിച്ചു. 63,199 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേര്‍ക്കാണ് റുട്ടീന്‍, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സിവിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകള്‍ നടത്തിയത്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 181 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍ക്കാണ്. 149 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിനു മേല്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.

രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്‍നിന്ന് വന്ന 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്. ഡി.എസ്.സി.1, ബി.എസ്.എഫ്.1, എച്ച്.സി.ഡബ്ല്യൂ.4, ഐ.ടി.ബി.പി.2. എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം95, മലപ്പുറം55, പാലക്കാട്50, തൃശ്ശൂര്‍27, ആലപ്പുഴ22, ഇടുക്കി20, എറണാകുളം12, കാസര്‍കോട്11, കൊല്ലം10, കോഴിക്കോട്8, കോട്ടയം7, വയനാട്7, പത്തനംതിട്ട7, കണ്ണൂര്‍8

ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവന്തപുരം9, കൊല്ലം10, പത്തനംതിട്ട7, ആലപ്പുഴ7, കോട്ടയം8, ഇടുക്കി8, കണ്ണൂര്‍16, എറണാകുളം15, തൃശ്ശൂര്‍29, പാലക്കാട്17, മലപ്പുറം6, കോഴിക്കോട്1, വയനാട്3, കാസര്‍കോട്13.

FOLLOW US: pathram online

pathram:
Related Post
Leave a Comment