സ്വര്‍ണക്കടത്ത്; പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിനു കളമൊരുക്കി കേന്ദ്രസര്‍ക്കാരും പിടിമുറുക്കുന്നു, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്രം അനുമതി തേടി

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യുഎഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേസിന്റെ ഇതുവരെയുള്ള കാര്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി മുരളീധരന്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ ധനമന്ത്രിയെ ധരിപ്പിക്കുകയാണു ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്‍മാരെയും ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. സ്വര്‍ണക്കടത്ത് യുഎഇയും അന്വേഷിക്കുന്നുണ്ട്.

അതേസമയം, കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിനു കളമൊരുക്കി കേന്ദ്രസര്‍ക്കാരും പിടിമുറുക്കുന്നു. ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നതതല ചര്‍ച്ചയ്‌ക്കൊപ്പം ദേശീയ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മല സീതാരാമന്‍ പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ ഓഫിസും സംഭവത്തില്‍ ഇടപെടുന്നുണ്ട്.

ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയും ഐടി വിഭാഗം മേധാവി അമിത് മാളവ്യയും സമൂഹമാധ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തി വിവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അതിനിടെ, യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിനു കത്തയച്ചു.

അതേസമയം, വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കസ്റ്റംസ് കത്തയച്ചു. അറസ്റ്റിലായ സരിത്തിന്റെ മൊഴി പ്രകാരം കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനായാണ് സ്വര്‍ണം കടത്തിയത്. ഇയാളുള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
FOLLOW US: pathram online

pathram:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51