ഷോക്കിലാണ് താന്‍, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌നയുടെ അമ്മ

തിരുവനന്തപുരം: മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പങ്കാളി സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ. സ്വപ്ന കുറച്ചു നാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാറില്ലെന്നും അമ്മ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിന്റെ ഷോക്കിലാണ് താന്‍. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും അവര്‍ വ്യക്തമാക്കി.

സ്വപ്ന സുരേഷിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ക്രിമിനല്‍ പശ്ചാത്തലവും. എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലി ചെയ്യുമ്പോള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആള്‍മാറാട്ടത്തിന് വിധേയയാക്കിയതായി െ്രെകംബ്രാഞ്ച് കണ്ടെത്തി. സര്‍ക്കാരിന്റെ ഐടി ഉദ്യോഗസ്ഥയാണെന്ന വിവരം അന്വേഷണത്തിനിടെ മറച്ചുവയ്ക്കുകയും ചെയ്തു. സ്വപ്ന ഉപദ്രവിച്ചതായി ബന്ധുവായ മറ്റൊരു യുവതി ഒന്നര വര്‍ഷം മുന്‍പ് പൊലീസിലും പരാതി നല്‍കിയിരുന്നു.

Follow us: pathram online

pathram:
Leave a Comment