ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹി നജഫ്ഗഡ് എഫ്‌ഐഎച്ച് കോണ്‍വെന്റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയമേരി, പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65) എന്നിവരാണ് മരിച്ചത്. ഡല്‍ഹി ഹസ്താലിലാണ് തങ്കച്ചന്‍ മത്തായി താമസിക്കുന്നത്. പന്തളം കുംഭകാട് തെക്കേതില്‍ കുടുംബാംഗമാണ്. ഭാര്യ പൊന്നമ്മ മത്തായി. മക്കള്‍– പ്രിന്‍സ ബെന്നി, റിന്‍സി ബാബാഷ്.

അതേസമയം, രാജ്യത്ത് അഞ്ചു ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം വര്‍ധിച്ചു. ആകെ രോഗികള്‍ 6,04,641 ആയി ഉയര്‍ന്നു. ഇതോടെ രോഗികളുടെ എണ്ണം ആറ് ലക്ഷം കടക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 17,834 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 19,148 കേസും 434 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,26,947 പേര്‍ ചികില്‍സയിലുണ്ട്. 3,59,859 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 59.51 ശതമാനമാണ്.

FOLLOW US: pathram online

pathram:
Leave a Comment