ചൈനീസ് പണം ഉപയോഗിച്ച് രാജ്യത്തെ മെച്ചപ്പെടുത്തേണ്ട കാര്യം ഇന്ത്യയ്ക്കില്ല

ചണ്ഡിഗഢ്• ലഡാക്കിലെ ചൈനീസ് സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്.
കോവി‍ഡ്–19 മഹാമാഹിയെ നേരിടാനായി രൂപീകരിച്ച പിഎം കെയേർസ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികൾ നടത്തിയ സംഭാവനകൾ തിരികെ നൽകാൻ കേന്ദ്രം തയാറാകണമെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. ചൈനയ്ക്കെതിരെ നമ്മൾ കടുത്ത നിലപാടെടുക്കണം. സംഘർഷം ഇങ്ങനെ തുടരുന്ന സാഹചര്യത്തിൽ ലഭിച്ച പണം തിരികെക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘എത്ര പണം വന്നു എന്നതല്ല ചോദ്യം, കോവിഡിന് കാരണക്കാർ ചൈനക്കാരാണ്, എന്റെ രാജ്യത്തേക്ക് കടന്നുകയറുന്നതിന് ഉത്തരവാദികളും അവരാണ് – ഒരു രൂപയാണ് അവർ തരുന്നതെങ്കിലും അതു തിരികെ നൽകണം. നമുക്ക് അവരുടെ പണമില്ലാതെ കാര്യങ്ങൾ നടത്താനാകും. ചൈനീസ് പണം ഉപയോഗിച്ച് രാജ്യത്തെ മെച്ചപ്പെടുത്തേണ്ട കാര്യം ഇന്ത്യയ്ക്കില്ല. നമുക്ക് സ്വയം അതിനുള്ള കഴിവുണ്ട്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

1948, 65, 71, 99 വർഷങ്ങളിലെ യുദ്ധങ്ങളിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ചൈനയുടെ അതിക്രമത്തിന് മറുപടി നൽകാനുള്ള അവസരം ബിജെപിയുടേതാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

‘1960കൾ മുതൽ ചൈനയുമായി നിരന്തരം സംഘർഷമുണ്ട്. ഗൽവാൻ ആദ്യത്തേതല്ല. കേന്ദ്രസർക്കാര്‍ സൈനിക മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അക്സായ് ചിന്നും സിയാച്ചിനും തമ്മിലുള്ള വിടവ് അടയ്ക്കാനുള്ള അവരുടെ നീക്കത്തെ നമ്മൾ സംശയത്തോട കാണണം. മേഖലയിലേക്ക് ഇന്ത്യയുടെ പ്രവേശനം തടയുകയാണ് അവരുടെ ലക്ഷ്യം.’ അദ്ദേഹം കൂട്ടിച്ചേർത്തു.

Follow us: pathram online

pathram desk 2:
Related Post
Leave a Comment