ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസ് ; 4 പരാതികള്‍ കൂടി, ടിക്ടോക് താരത്തോട് വിവരങ്ങള്‍ തേടും

തിരുവനന്തപുരം: നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ബ്ലാക്‌മെയിലിങ് സ്വര്‍ണക്കടത്ത് വെറും മറ മാത്രമാണെന്നു ഐജി വിജയ് സാഖറെ. സ്വര്‍ണക്കടത്ത് നടന്നതായി ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യപരാതി അന്വേഷിക്കാതിരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ്. അഞ്ചുപേര്‍ കൂടി ഇന്ന് പരാതി നല്‍കാനെത്തും. ഇതുവരെ മൂന്ന് പരാതികള്‍ കിട്ടി. മീരയെന്ന യുവതി പെണ്‍കുട്ടികളെ പ്രതികളുമായി ബന്ധപ്പെടുത്തി. കാസര്‍കോട്ടുകാരനായ ടിക്ടോക് താരത്തോട് വിവരങ്ങള്‍ തേടുമെന്നും ഐജി മാധ്യമങ്ങളോടു പറഞ്ഞു.

നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങിയിരുന്നു. അബ്ദുല്‍ സലാം എന്നയാളാണ് എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങിയത് . ഷംനയുടെ വീട്ടില്‍പോയി വിവാഹം ആലോചിച്ചിരുന്നെന്നു അബ്ദുല്‍ സലാം പറഞ്ഞു. വിവാഹം ആലോചിച്ചത് അന്‍വര്‍ എന്നയാള്‍ക്കാണ്. ആദ്യം താല്‍പര്യം അറിയിച്ചെങ്കിലും പിന്നീട് പിന്മാറി. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ഷംനയോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതി കോടതി പരിസരത്തു മാധ്യമങ്ങളോടു പറഞ്ഞു

pathram:
Related Post
Leave a Comment