കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (23.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി.

പോസിറ്റീവായവരില്‍ മൂന്ന് പേർ വിദേശത്ത് ( ഒമാൻ -2, യു.എ.ഇ -1 ) നിന്നും,രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ (കർണാടക -1 തമിഴ്നാട് -1) നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവ് കേസ് 212 :

ജൂൺ 19നുള്ള സലാം എയർ വിമാനത്തിൽ (OV 1414) മസ്കറ്റിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 46 വയസ്സുള്ള അയനിക്കാട് സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഫറോക് റെയ്‌സിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂൺ 20ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 213 :

ജൂൺ 20-ാം തീയതി ബാംഗ്ലൂരിൽ നിന്ന് എത്തിയ 49 വയസ്സുള്ള അത്തോളി സ്വദേശിയാണ്. ഈ വ്യക്തി രാത്രി 11:30 മണിയോടെ ലോറിയിൽ കോഴിക്കോട് എത്തി. കൂടെ താമസിച്ചിരുന്ന വ്യക്തിക്ക് രോഗം സ്ഥിതീകരിച്ചു എന്ന വിവരം ലഭിച്ചതിനാൽ ഇദ്ദേഹം നേരിട്ട് ഓട്ടോയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. അന്ന് തന്നെ സ്രവപരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 214 :

ജൂൺ 19നുള്ള സലാം എയർ വിമാനത്തിൽ (OV 1491) മസ്കറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 46 വയസ്സുള്ള ചോറോട് സ്വദേശിയാണ്.എയർപോർട്ടിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി12:30 മണിയോടെ വീട്ടിലെത്തി, രോഗലക്ഷണങ്ങള്‍ കണ്ടതിനെ അപ്പോൾ തന്നെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 215 :

ജൂൺ 19-ാം തീയതി ചെന്നൈയിൽ നിന്ന് മറ്റു പന്ത്രണ്ടുപേരോടൊപ്പം ട്രാവലർ വാഹനത്തിൽ വടകര എത്തിയ 39 വയസ്സുള്ള വാണിമേൽ സ്വദേശിയാണ്. വടകരയിൽ നിന്ന് ആംബുലൻസിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 21ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 216 :

കോഴിക്കോട് വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി (31)- നേരെത്തെ കോവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. ജൂണ്‍ 18 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്വന്തം വാഹനത്തില്‍ എത്തി. സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 217:

ജൂൺ 17നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ (FZ 8745) അബുദാബിയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 25 വയസ്സുള്ള കിഴക്കോത്ത് സ്വദേശിനിയാണ്.എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ആംബുലൻസിൽ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം വൈകുന്നേരം 3 മണിയോടെ ആംബുലൻസിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയി. ഒരു മരണം. ഇപ്പോള്‍ 113 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലണ്ട്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍ കണ്ണൂരിലും, 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇതുകൂടാതെ 2 കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

ഇന്ന് 198 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 10983 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10730 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10482 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 253 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 894 പേര്‍ ഉള്‍പ്പെടെ 15032 പേരാണ് നിരീക്ഷണത്തിലുള്ളത്. 43038 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 19 പേര്‍ ഉള്‍പ്പെടെ 201 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 125 പേര്‍ മെഡിക്കല്‍ കോളേജിലും 76 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 23 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 595 പേര്‍ ഉള്‍പ്പെടെ ആകെ 7471 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 537 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുളിലും 6874 പേര്‍ വീടുകളിലും 60 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 137 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 3693 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

follow us: pathram online

pathram:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51