ചൈനയെ പരിഹസിച്ച് ബിഹാര്‍ റജിമെന്റിന്റെ വിഡിയോ ( വൈറല്‍ വീഡിയോ കാണാം..)

ചൈനയെ പരിഹസിച്ച് ഇക്കുറി ബിഹാര്‍ റജിമെന്റിന്റെ വിജയഗാഥ പറയുന്ന വിഡിയോ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്തിരിക്കുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ധീരമായി നേരിട്ട് വീരമൃത്യു വരിച്ചത് ബിഹാര്‍ റജിമെന്റിലെ ജവാന്മാരാണ്. ‘പോരാടാന്‍ പിറന്നവര്‍, അവര്‍ അതുതന്നെ ചെയ്യും, അവര്‍ ബാറ്റല്ല (വവ്വാല്‍), ബാറ്റ്മാന്‍’ –

ഒരു മിനിറ്റ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 21 വര്‍ഷം മുന്‍പ് കാര്‍ഗില്‍ യുദ്ധത്തില്‍ ബിഹാര്‍ റെജിമെന്റ് നേടിയ വിജയം ആഘോഷിക്കുന്ന വിഡിയോയാണിത്. ഗല്‍വാന്‍ പോരാട്ടത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല. എന്നാല്‍ ചൈനയെ പരിഹസിക്കാന്‍ മറന്നിട്ടുമില്ല. 1857, 1948, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍ രാജ്യത്തിനു വേണ്ടി ബിഹാര്‍ റെജിമെന്റ് നടത്തിയിട്ടുള്ള ധീരമുന്നേറ്റങ്ങളാണു വീഡിയോയ്ക്ക് ആധാരം.

‘ബജ്‌റങ്ബലി കീ ജയ്’ എന്ന റെജിമെന്റിന്റെ യുദ്ധകാഹളവും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് ട്വിറ്ററില്‍ വന്‍പ്രതികരണമാണ് ഉണ്ടാകുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആറായിരത്തിലേറെ ആളുകള്‍ ഷെയര്‍ ചെയ്ത വിഡിയോ പന്ത്രണ്ടായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment